Gulf

പ്രവാസികൾക്ക് ആശ്വാസമായി പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്

ദുബായ് : പ്രവാസികൾക്ക് ആശ്വാസമായി പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. ഷാർജയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും ദുബായിൽ നിന്ന് ബെംഗ്ലുരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമുള്ള യാത്രാ നിര​ക്കാണ് പ്രമോഷന്റെ ഭാഗമായി എയർ ഇന്ത്യാ എക്സ് പ്രസ് പുതുതായി പ്രഖ്യാപിച്ചത്.

മാർച്ച് ഒൻപതിന് മു‍ൻപ് ടിക്കറ്റെടുത്ത് 31നകം യാത്ര ചെയ്ത് രണ്ട് മാസത്തിനുള്ളിൽ തിരിച്ചുവരുന്നവർക്കാണ് നിരക്കിളവ് ബാധകമാവുക. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് നികുതിയടക്കം 650 ദിർഹമാണ് പുതിയ നിരക്ക്. ചെന്നൈയിലേയ്ക്ക് 750, ബെംഗ്ലുരുവിലേയ്ക്ക് 900 ദിർഹവുമാണ് പുതിയ നിരക്ക്. അതോടൊപ്പം തന്നെ ബെംഗ്ലുരു ഒഴികെയുള്ള യാത്രക്കാർക്ക് 40 കി.ഗ്രാം ബഗേജ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടണമെന്ന് എയർ ഇന്ത്യാ യുഎഇ സെയിൽസ് മാനേജർ ഡൊണാൾഡ് മെൻഡസ് അറിയിച്ചു.

shortlink

Post Your Comments


Back to top button