Business

ടെലികോം മേഖലയിൽ വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ പുത്തൻ പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ

ടെലികോം മേഖലയിൽ വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ പുത്തൻ പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ . 149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് കമ്പനി പ്രഖ്യാപിച്ചത്.

149 രൂപയുടെ പ്ലാൻ പ്രകാരം സൗജന്യ കോളുകളും ,പ്രതിമാസം രണ്ട് ജി.ബി ഡാറ്റയും, 499 രൂപയുടെ പ്ലാൻ പ്രകാരം സൗജന്യ കോളുകളും പ്രതിമാസം 60 ജിബി ഡാറ്റയും കമ്പനി വാഗ്ദ്ദാനം ചെയുന്നു. ഇവ കൂടാതെ 999 രുപമുതല്‍ 9999 രൂപവരെയുള്ള പ്ലാനുകളും കമ്പനി അവതരിപ്പിച്ചു. 60 ദിവസം മുതല്‍ 360 ദിവസംവരെ കാലാവധിയുള്ള ഈ പ്ലാനുകളില്‍ പ്രതിദിന ഡാറ്റ ഉപയോഗത്തിന് പരിധിയില്ല. 60 ജി.ബി മുതല്‍ 750 ജി.ബി വരെയാണ് വ്യത്യസ്ത പ്ലാനുകളില്‍ ഉപയോഗിക്കാന്‍ കഴിയുക.

നിലവിലുള്ള ഹപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടര്‍ന്നും ലഭ്യമാകുന്നതിന് 99 രൂപ നല്‍കി പ്രൈം അംഗത്വമെടുക്കണം. മാര്‍ച്ച് ഒന്നുമുതലാണ് അംഗത്വമെടുക്കുന്നതിന് അവസരമുള്ളത്. ജിയോ പ്രൈം അംഗ്വത്വമെടുക്കുന്നവര്‍ക്ക് പ്രതിദിനം ഒരു ജി.ബി(മാസം 30 ജി.ബി) ഡാറ്റ ഉപയോഗവും പരിധിയില്ലാത്ത കോളുകളും ഓഫര്‍ ചെയ്യുന്ന 303 രൂപയുടെ പ്ലാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button