Jobs & Vacancies

നീറ്റ് പരീക്ഷ ; അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്

നീറ്റ് പരീക്ഷക്കായി അപേക്ഷ സമർപ്പിച്ചവരുടെ ശ്രദ്ധയ്ക്ക്. എം.ബി.ബി.എസ്.-ബി.ഡി.എസ്. പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ്(നീറ്റ്‌ ) ന് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ തങ്ങളുടെ രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് കാണിക്കുന്ന ‘കൺഫർമേഷൻ പേജ്’ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ നിർദ്ദേശാനുസരണം ഫീസ് അടയ്ക്കുകയും അതിന് ശേഷം പ്രസ്തുത വിവരങ്ങൾ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ, ഒരു തവണ കൂടി ഫീസ് അടച്ച് രജിസട്രേഷൻ പ്രക്രിയ പൂർത്തിയാക്കണമെന്നും,ഇപ്രകാരം രണ്ടുതവണ ഫീസ് അടയ്ക്കേണ്ടിവരുന്നവരുടെ അധിക തുക, രജിസ്‌ട്രേഷൻ നടപടികൾക്കുശേഷം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക ; cbseneet

shortlink

Post Your Comments


Back to top button