
വാഷിങ്ടണ്‍: ബറാക് ഒബാമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അധികാരത്തിലെത്തിയതിനു പിന്നാലെ യുഎസില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ ഒബാമയാണെന്നും ട്രംപ് പറയുന്നു.
വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ഒബാമ ചോര്‍ത്തുകയാണെന്നും ട്രംപ് ആരോപിച്ചു. വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്ത്തികൊടുത്തുവെന്നാണ് പറയുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതിനു മുന്‍പും പിന്പുമായി ഒട്ടേറെ പ്രതിഷേധങ്ങളാണ് യുഎസില്‍ അരങ്ങേറിയത്.
സ്ത്രീ വിദ്വേഷിയായ ട്രംപിനെ പ്രസിഡന്റ് ആക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥാനമേറ്റതിനു പിന്നാലെ ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവരെ നിരോധിച്ച ഉത്തരവിനെതിയും വന്‍ പ്രതിഷേധം നടന്നു.
Post Your Comments