നേപ്പാളിൽ ഇരട്ട ഭൂചലനം. തിങ്കളാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന്‍ 10.06 ഓടെ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവുമുണ്ടായി. തുടര്‍ച്ചയായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ജനങ്ങള്‍ ഏറെ പരിഭ്രാന്തരായെന്നാണ് വിവരം. കൂടാതെ ഭൂചലനത്തെ തുടർന്ന് പ്രദേശത്തെ സ്കൂളുകൾ എല്ലാം അടച്ചു. പഴക്കം ചെന്ന കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തു.
2015-ൽ 8,850 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്‍റെ തുടർ ചലനങ്ങളാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments