കോഴിക്കോട്: മണ്ണിനടിയില്‍ നിന്ന് നിരവധി സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നാദാപുരം തുണേരിയില്‍ 14 സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. വീടു നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്.
ബോംബുകള്‍ ആരാണ് കുഴിച്ചിട്ടതെന്ന് വ്യക്തമല്ല. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന സ്ഥലമാണ് നാദാപുരവും തുണേരിയും. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments