തിരുവനന്തപുരം : എം.എല്‍.എ ഹോസ്റ്റലില്‍ പി.സി ജോര്‍ജ് എം.എല്‍.എയുെടയും സഹായിയുടെയും ഗുണ്ടായിസം. ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ വൈകിയെന്നു പറഞ്ഞാണ് എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരനു നേരെയാണ് പി.സി.യും സഹായിയും മര്‍ദ്ദനം അഴിച്ചുവിട്ടത്. കാന്റീന്‍ ജീവനക്കാരന്‍ മനു (22)വിനാണ് മര്‍ദ്ദനമേറ്റത്.
ഇന്നുച്ചയ്ക്കാണ് സംഭവം. എം.എല്‍.എ ഹോസ്റ്റലിലെ മുറിയിലേക്കു ഭക്ഷണമെത്തിക്കാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് എത്തിക്കാനായില്ല. ആവശ്യപ്പെട്ട് ഇരുപതുമിനുട്ടോളം കഴിഞ്ഞപ്പോള്‍ ഭക്ഷണവുമായി മുറിയിലെത്തിയ മനുവിനെ ജോര്‍ജും സഹായി സണ്ണിയും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു.
ജോര്‍ജിന്റെ അടിയേറ്റു മനുവിന്റെ മുഖത്തു മുറിവുണ്ടായിട്ടുണ്ട്. ജോര്‍ജിനെതിരേ സ്പീക്കര്‍ക്കു പരാതി നല്‍കുമെന്നു മനു പറഞ്ഞു. മനു മുറിയിലെത്തും മുമ്പു ഭക്ഷണം വൈകിയെന്നു പറഞ്ഞു കുടുംബശ്രീ കാന്റീനില്‍ വിളിച്ചു വനിതാ ജീവനക്കാരെ ജോര്‍ജ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments