വേണ്ടത്ര നഴ്‌സുമാരില്ല ടാസ്മാനിയയിൽ മലയാളി നഴ്സുമാർക്ക് സുവർണാവസരം. പരിചയസമ്പന്നരായ നഴ്‌സുമാരെ കിട്ടാതെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായ ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ടാസ്‌മേനിയയിൽ വിദേശത്തുനിന്നും പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരുടെ സേവനം തേടുന്നതായി ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ആന്‍റ് മിഡ്‌വൈഫറി ഫെഡറേഷന്‍ നേരൊലി എല്ലിസ് എബിസി റേഡിയോ ഹൊബാര്‍ട്ടില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സീനിയര്‍ നഴ്‌സുമാരുടെ നിയമനത്തിനായി വരും മാസങ്ങളില്‍ ന്യൂസിലന്‍ഡ്, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് നഴ്‌സ്‌ലൈന്‍ സ്‌റ്റേറ്റ് മാനേജര്‍ ക്യാതി ബെസ്വിക്ക് പറഞ്ഞു. മുതിര്‍ന്ന നഴ്‌സുമാരുടെ ആവശ്യം കൂടിവരികയാണെങ്കിലും, പരസ്യം ചെയ്തിട്ട് വേണ്ടത്ര പ്രവൃത്തിപരിചയമുള്ളവരെ ലഭിക്കുന്നില്ലെന്നും എല്ലിസ് പറഞ്ഞു.
ബിരുദധാരികളായ നിരവധി നഴ്‌സുമാര്‍ ടാസ്‌മേനിയയില്‍ ഉണ്ടെങ്കിലും, പരിചയ സമ്പന്നരായ മുതിര്‍ന്ന നഴ്‌സുമാരുടെ സേവനമാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. പ്രവൃത്തിപരിചയമുള്ളവരുടെ ക്ഷാമം മൂലം ഇന്റെന്‍സീവ് കെയര്‍, മാനസികാരോഗ്യ മേഖല, മിഡ്‌വൈഫറി എന്നീ മേഖലകളില്‍ ഇപ്പോഴുള്ള നഴ്‌സുമാര്‍ ഇരട്ടി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Post Your Comments