KeralaNews

ജിഷ്ണുവിന്റെ കുടുംബത്തിന് പറയാനുള്ളതും മുഖ്യമന്ത്രി കേൾക്കേണ്ടതും

നാദാപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ചെയ്ത സംഭവത്തില്‍ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെടുകയും, മുഖ്യമന്ത്രി തങ്ങളെ സന്ദർശിക്കുന്നെങ്കിൽ അത് ജിഷ്ണുവിന്റെ മരണത്തിനു ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തതിനു ശേഷം മാത്രം മതിയെന്നും അവർ പറഞ്ഞു.

പോരെങ്കിൽ അന്വേണണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അറസ്റ്റ് നീളുന്നതിൽ ഗൂഢാലോചനയുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് നടന്നില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. ജിഷ്ണു മരിച്ച് 50 ദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.നടിയ്ക്കെതിരെ ഉണ്ടായ അക്രമത്തിലെ പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടാന്‍ കഴിഞ്ഞ പൊലീസിന് ഇതിൽ എന്തുകൊണ്ട് അനാസ്ഥയെന്നാണ് ഇവർ ചോദിക്കുന്നത്.

ജിഷ്ണുവിന് നീതി ലഭിക്കുന്നതിന് മുഖ്യമന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അന്വേഷണോദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കണം.ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനമല്ലാതെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മറ്റു നടപടികളൊന്നും ഉണ്ടായില്ല. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മാത്രം മുഖ്യമന്ത്രി തന്റെ വീട്ടിൽ വന്നാൽ മതിയെന്നാണ് മാതാവ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button