Cinema

ഓസ്‌കര്‍ നേടുന്ന ആദ്യ മുസ്ലീം നടന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി മഹെര്‍ഷാല അലി

ഓസ്‌കര്‍ നേടുന്ന ആദ്യ മുസ്ലീം നടന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി മഹെര്‍ഷാല അലി. കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ ഡൊണാള്‍ഡ് ട്രംപ് കരുക്കൾ നീക്കുമ്പോൾ തന്നെയാണ് മഹെര്‍ഷാല അലി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ക്രിസ്ത്യാനിയായി ജനിച്ച അലി പിന്നീട് മുസ്‌ലിം മതം സ്വീകരിക്കുകയായിരുന്നു.

മൂൺലൈറ്റിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള അവാർഡ് അലി സ്വന്തമാക്കിയത്.ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേല്‍ (ലയണ്‍), ജെഫ് ബ്രിഡ്ജസ് (ഹെല്‍ ഓര്‍ ഹൈ വാട്ടര്‍), ലൂക്കാസ് ഹെഡ്ജസ് (മാഞ്ചസ്റ്റര്‍ ബൈ ദി സീ), മൈക്കല്‍ ഷാനണ്‍ (നക്‌റ്റേ ആനിമല്‍സ്) എന്നിവരായിരുന്നു അലിയുടെ എതിരാളികൾ. നേരത്തെ ഗോള്‍ഡണ്‍ ഗ്ലോബില്‍ ആരണ്‍ ടെയ്‌ലറോടും ബ്രിട്ടീഷ് അക്കാദമി അവാര്‍ഡില്‍ ദേവ് പട്ടേലിനോടും പരാജയപ്പെട്ടെങ്കിലും ഓസ്കറിൽ വിജയം അലിയെ തേടിയെത്തി. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ച പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രതീകാത്മക വിജയം കൂടിയാണെങ്കിലും പുരസ്‌കാരം നേടിയശേഷമുള്ള പ്രസംഗത്തില്‍ രാഷ്ട്രീയം കലര്‍ത്തി അലി സംസാരിച്ചില്ല എന്നത് ശ്രദ്ദേയം.

മാഹെര്‍ഷാലാല്‍ഹാഷ്ബാസ് ഗില്‍മോര്‍ എന്ന ക്രിസ്ത്യാനിയായി ഓക്‌ലന്‍ഡിലായിരുന്നു ജനനം. പിന്നീട് പിന്നീട് അഹമ്മദീയ മുസ്ലീമായി ഗില്‍മോര്‍ എന്ന പേര് ഉപേക്ഷിച്ച് മഹെര്‍ഷാല അലി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button