ദുബായ്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തോടെ മനസ്സിലേയ്ക്ക് കയറിയ അറ്റലസ് രാമചന്ദ്രനെ രക്ഷിക്കാന്‍ പ്രവാസി സംഘടനകളുടെ അവസാന ശ്രമം. സഹായങ്ങള്‍ നല്‍കുകയും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. ഇപ്പോള്‍ ചെക്കുകേസില്‍ കുടുങ്ങി ദുബായ് ജയിലില്‍ കഴിയുന്ന ആ പ്രവാസി വ്യവസായിക്ക് ദശാബ്ദങ്ങളുടെ ശിക്ഷയുണ്ടായേക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇതോടെ തങ്ങളുടെ രാമചന്ദ്രേട്ടനെ സാമ്പത്തിക കേസുകളില്‍ സഹായിക്കാനും രക്ഷിച്ച് എത്രയും വേഗം പുറത്തെത്തിക്കാനും അദ്ദേഹവുമായി അടുപ്പമുള്ളവരും ചില മനുഷ്യസ്നേഹികളും ചേര്‍ന്ന് ശ്രമം തുടങ്ങിയിരിക്കുകയാണ്.
അതേസമയം, രാമചന്ദ്രനെ രക്ഷിക്കാന്‍ ഇതുവരെ ഒറ്റപ്പെട്ട ശ്രമം നടത്തിവന്ന അദ്ദേഹത്തിന്റെ പത്നി ഡോ. ഇന്ദിരാ രാമചന്ദ്രനെ പറ്റിച്ച് കുറഞ്ഞ വിലയ്ക്ക് അറ്റ്ലസ് ഗ്രൂപ്പിന്റെ കൈവശമുള്ള സ്വത്തുവകകള്‍ കൈക്കലാക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഒരു വലിയ ബിസിനസ് ഗ്രൂപ്പുതന്നെ അദ്ദേഹത്തെ സഹായിക്കാന്‍ രംഗത്തെത്തിയെന്നതും ഇതിന്് പുറമെ അദ്ദേഹവുമായി ബന്ധപ്പെട്ട, അദ്ദേഹത്തില്‍ നിന്ന് പലപ്പോഴും സഹായങ്ങള്‍ ലഭിച്ച ആയിരങ്ങളും ഇതോടൊപ്പം തങ്ങളുടെ രാമചന്ദ്രേട്ടന്റെ മോചനത്തിനായി കൈകോര്‍ക്കുന്നുവെന്നതും ആ മനുഷ്യസ്നേഹിക്ക് ജയില്‍ ജീവിതത്തിനിടയിലും ആശ്വാസമായി മാറുന്നു.
അദ്ദേഹത്തിന്റെ ദുരവസ്ഥയറിഞ്ഞ് സഹായിക്കാന്‍ എത്തിയ ബിസിനസ് ഗ്രൂപ്പ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെയും ആസ്തിയുടെയും വിവരങ്ങളും ബാധ്യതകളുടെ വ്യാപ്തിയും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുകയാണിപ്പോള്‍. തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ അവര്‍ സന്നദ്ധരാവുകയും രാമചന്ദ്രനെ ഇഷ്ടപ്പെടുന്ന സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ആയിരങ്ങളും അതോടൊപ്പം കൈകോര്‍ക്കുകയും ചെയ്താല്‍ അദ്ദേഹത്തിന്റെ മോചനം സാധ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍.
എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലുള്ള അറ്റ്ലസ് രാമചന്ദ്രന് ഇനി ജയിലില്‍ നിന്ന് പുറത്തുവരാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്നുമുള്ള സൂചനകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായത്. എന്നാല്‍ ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോള്‍ തടവ് ശിക്ഷയുടെ കാലം നാല്‍പ്പതുകൊല്ലം കഴിയുമെന്നായിരുന്നു വിലയിരുത്തല്‍.
ഇതോടെ അറ്റ്ലസ് രാമചന്ദ്രന്‍ ആകെ തളര്‍ന്നു പോയെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും വിവരം പുറത്തുവന്നു.
.
അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെത്തുടര്‍ന്ന് ദുബായിലെ റിഫ, ബര്‍ദുബായ്, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 ന് മകള്‍ ഡോ. മഞ്ജുവിനെയും 23 ന് രാമചന്ദ്രനെയും പൊ
Post Your Comments