ന്യൂഡൽഹി: ഡിജിറ്റല്‍ പണമിടപാടിലേക്ക് വാട്ട്സ്ആപ്പ് ഇറങ്ങുമെന്ന് സൂചന നൽകി വാട്സ്ആപ് സഹസ്ഥാപകൻ ബ്രയിൻ അക്റ്റണ്‍. ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴായിരുന്നു അക്റ്റണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം തന്നെ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് റിപ്പോർട്ട്.
അതേസമയം ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ വാട്ട്സ്ആപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഐഫോണുകളിലും ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും പുതിയ ഫീച്ചറുകൾ ലഭ്യമാണ്.
Post Your Comments