സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോ പ്രാഥമിക ഓഹരി വിൽപ്പനയുമായി എത്തുന്നു. 2018 ൽ ഓഹരി വിൽപ്പനയുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഹരി വിൽപ്പനയാണ് കമ്പനിയുടെ ലക്ഷ്യം. അഞ്ച് ശതമാനം ഓഹരികളാണ് അടുത്ത വർഷം വിറ്റൊഴിയുക.
നിക്ഷേപകരെ കണ്ടെത്താൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ നേതൃത്വത്തിലുള്ള സംഘം ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കും. പത്ത് മന്ത്രിമാർ ഉൾപ്പെടെ 1500 പേർ അടങ്ങുന്ന സംഘം ചൈന, ജപ്പാൻ, മലേഷ്യ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഓഹരി വിൽപ്പനയുടെ ഭാഗമായി കണ്ടെത്തുന്ന തുക വൈവിധ്യവൽക്കരണത്തിനായി ഉപയോഗിക്കും.
Post Your Comments