ദോഹ: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്. ഇന്ത്യയില്‍ പുതിയ ആഭ്യന്തര വിമാന കമ്പനി ആരംഭിക്കുകയോ നിലവിലുള്ള ഏതെങ്കിലും കമ്പനിയില്‍ നിക്ഷേപം നടത്താനോ ആണ് നീക്കം. ഗള്‍ഫ് വിമാന കമ്പനികളുടെ പ്രധാന വിപണിയായ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ് 2013 മുതൽ ശ്രമിക്കുകയാണ്. ഇന്ത്യയില്‍ പതിമൂന്ന് നഗരങ്ങളിലേക്ക് മാത്രമാണ് ഖത്തര്‍ എയര്‍വേയ്‌സ് നിലവില്‍ സര്‍വീസ് നടത്തുന്നത്. കൂടാതെ 64 ആഭ്യന്തര വിമാനത്താവളങ്ങള്‍ കൂടിയുള്ള ഇന്ത്യയിലെ മികച്ച സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഖത്തർ എയർവേയ്‌സിന്റെ നീക്കം.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിമാന യാത്രക്കാര്‍ നൂറ് ദശലക്ഷത്തിനടുത്ത് എത്തിയതായാണ് കണക്ക്. വരും വര്‍ഷങ്ങളില്‍ യാത്രക്കാര്‍ വര്‍ധിക്കുന്നതോടെ മറ്റ് കമ്പനികൾക്കൊപ്പം തന്നെ ഇന്ത്യയിൽ വേരുറപ്പിക്കാനാണ് ഖത്തർ എയർവേയ്‌സിന്റെ ശ്രമം.
Post Your Comments