കാസര്‍ഗോട്ടെ ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലില്‍ നടന്നത് കടുത്ത നിയമലംഘനമാണെന്നും ഈശ്വരന്റെ പേരിലായാല്‍ പോലും നിയമത്തില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരി അഞ്ചാം തീയതിയാണ് ജയിലില്‍ ഗോപൂജ നടന്നത്. ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിയുടെ നേതൃത്വത്തിലായിരുന്നു പൂജ. കര്‍ണാകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് പശുക്കളെ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു പൂജ. ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോട് കൂടി സംഭവം വന്‍ വിവാദമായിരുന്നു.
Post Your Comments