അടുക്കളയില്‍ ഒതുങ്ങി കൂടിയ സ്ത്രീകള്‍ പണ്ട്, ഇന്ന് സ്ത്രീ എന്നു കേള്‍ക്കുമ്പോള്‍ അഭിമാനമാണ്. പല ഉദാഹരണങ്ങള്‍ രാജ്യത്തുണ്ട്. പല പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ അറിയപ്പെടുന്നു. ഇവിടെ പരിചയപ്പെടുന്നത് അങ്ങനെയൊരു പെണ്‍പുലിയെയാണ്.
ഭാരതി സിങ് ചൗഹാന് എന്ന ദേവദൂതികയെക്കുറിച്ചാണ് പറയുന്നത്. ജയ്പൂര്‍ സ്വദേശിയായ ഭാരതി സിങ് ചൗഹാന് എല്ലാവര്ക്കും പ്രിയപ്പെട്ടവളാണ്. 17000 യുവതികളെയാണ് ലൈംഗിക ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടാണ് ഭാരതി മുന്നേറിയത്. ഭാരതി തുടക്കമിട്ട പ്രവീണ്‍ലാതാ സംസ്ഥാന് എന്ന എന്‍ജിഒയിലൂടെ മികച്ച ജീവിതം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത് പതിനായിരക്കണക്കിന് സ്ത്രീകളാണ്.
ജയ്പൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലായി ഭാരതി കൈത്താങ്ങായി എത്തിയത്. സാമ്പത്തികമായി ഏറെ മുന്നിട്ടു നില്ക്കുന്ന വീട്ടില്‍ മാതാപിതാക്കളുടെ ആദ്യ പുത്രിയായാണ് ഭാരതിയുടെ ജനനം. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തോളം അവര്‍ക്കു കുട്ടികള്‍ ജനിച്ചില്ല. ഇതേ തുടര്‍ന്ന് ബന്ധുവില്‍ നിന്നും ഒരു കുഞ്ഞിനെ ദത്തെടുത്തു. ഭാരതിയുടെ അച്ഛന്റെ സ്വത്തുക്കള്‍ സ്വന്തമാക്കുക എന്നതു മാത്രമായിരുന്നു ഈ ദത്തു നല്‍കലിനു പിന്നില്‍. ആ സമയത്താണ് ഭാരതിയുടെ ജനനം. അതോടെ ദത്തു നല്കിയ കുട്ടിയെ വീട്ടുകാര്‍ തിരിച്ചു കൊണ്ടുപോയി. അതോടെ അച്ഛന്റെ കുടുംബക്കാരില്‍ നിന്നുള്ള സകല പിന്തുണയും ഇല്ലാതായി.
പിന്നീട് ഒരു കുഞ്ഞ് കൂടി ജനിച്ചു. ഒരപകടത്തെ തുടര്‍ന്ന് അനിയന് അംഗവൈകല്യം സംഭവിച്ചു.തൊട്ടടുത്ത വര്‍ഷം ഒരു അഞ്ചു നിലകെട്ടിടത്തിനു മുകളില്‍ നിന്നും വീണ് അച്ഛന് ഒരു വര്‍ഷത്തോളം കോമയില്‍ കിടന്നു. പിന്നീട് ഭരതിയുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ദാരിദ്ര്യത്തിലേക്ക് നീങ്ങിയപ്പോള്‍ ഒന്‍പതാം ക്ലാസില്‍വെച്ച് ഭാരതിക്ക് പഠനം നിര്‍ത്തേണ്ടി വന്നു.
എന്നാല്‍, ഭാരതിക്ക് എങ്ങനെയയെങ്കിലും പഠിക്കണം എന്നുണ്ടായിരുന്നു. പല ജോലികള്‍ ചെയ്തു. ഒടുവില്‍ രാജസ്ഥാന് സര്‍വകലാശാലയില്‍ നിന്നും കൊമേഴ്സില്‍ ബിരുദം നേടി. എങ്ങനെയും ഒരു ജോലി നേടണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. വീട്ടു ചെലവിനായി പണം കണ്ടെത്തേണ്ടി വന്നപ്പോള്‍ ആദ്യം ലഭിച്ച ജോലി തന്നെ ഭാരതി സ്വീകരിച്ചു. അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തിന്റെ സെയില്‍സ് വിഭാഗത്തിലായിരുന്നു ജോലി. അവിടെ നിന്നും ഭാരതിക്ക് പലവിധ ദുരനുഭവങ്ങളും ഉണ്ടായി.
ഉപഭോക്താക്കളുടെയും സഹപ്രവര്‍ത്തകരുടെയും ലൈംഗികച്ചുവയുള്ള സംസാരരീതിയായിരുന്നു. തുടര്‍ന്ന് ഒരു ബാങ്കില്‍ ജോലിക്ക് കയറി. ആ കാലയളവിലാണ് ഭുവനേന്ദ്രയെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീടു വിവാഹത്തിലെത്തി. ഇതിനിടക്ക് ഭാരതി രാജസ്ഥാന് പത്രിക എന്ന പ്രമുഖ പത്രത്തില്‍ ജോലിക്കു ചേര്‍ന്നു. അവിടെ നിന്നും ലഭിച്ച അനുഭവസമ്പത്ത് സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിച്ചു.
സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പിന്നീടുള്ള ചിന്ത. സ്ത്രീ സുരക്ഷിതയല്ലാത്ത ഈ സമൂഹത്തില്‍ സ്ത്രീ സുരക്ഷാ മുന്‍നിര്‍ത്തി തന്നെ പോരാടുവാന്‍ അതിലൂടെ ഭാരതി തീരുമാനിക്കുകയായിരുന്നു. രാജസ്ഥാനിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഭാരതി ആദ്യമായി നേതൃത്വം നല്കിയ സംരംഭമാണ് മിഷന് ജാഗ്രതി.
വീട്ടിലും തൊഴിലിടങ്ങളിലും സമൂഹത്തിന്റെ പലഭാഗത്തു നിന്നും പലവിധ ചൂഷണങ്ങള്‍ നേരിടുന്ന സ്ത്രീകളെ കണ്ടെത്തി അവരെ മാനസികമായി മാറ്റിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. സമൂഹത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട വിവിധ സ്ത്രീ ശാക്തീകരണ സെമിനാറുകളിലൂടെയും വര്‍ക്ക്ഷോപ്പുകളിലൂടെയും 17000ത്തില്പരം സ്ത്രീകളെയാണ് ലൈംഗിക ചൂഷണത്തില്‍ നിന്നും ഭാരതി രക്ഷിച്ചത്.
Post Your Comments