തിരുവനന്തപുരം: സിപിഎമ്മിന്റെ നടപടിയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ എടുത്ത നടപടിയെ വിമര്‍ശിച്ചാണ് കുമ്മനം രംഗത്തെത്തിയത്.
സ്ഥാനത്തു നിന്നും മാറ്റിയതുമായി ബന്ധപ്പെട്ടുള്ള സെന്‍കുമാറിന്റെ വാദങ്ങള്‍ ശരിയാണെന്ന് കുമ്മനം പറയുന്നു. അദ്ദേഹത്തെ സിപിഎം ബലിയാടാക്കുകയായിരുന്നുവെന്നും കുമ്മനം കുറ്റപ്പെടുത്തി. നടിയെ ആക്രമിച്ച സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
Post Your Comments