കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. എന്താണ് ധീരതയെന്നാണ് ജോയ് മാത്യുയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ മംഗലാപുരം സന്ദര്‍ശനത്തെയാണ് ജോയ് മാത്യു പരിഹസിച്ചത്.
നഗര മധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഗുണ്ടകളുടെ ലൈംഗികാക്രമണത്തിന് വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി വരുന്നതാണോ ധീരത. കരിംപൂച്ചകളുടേയും ബോഡി ഗാര്‍ഡുകളുടേയും കനത്ത പോലീസ് സുരക്ഷയില്‍ സ്റ്റേജില്‍ വന്ന് മൈക്കിലൂടെ ഞാന്‍ ധീരനാണ് എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത എന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം.
Post Your Comments