സോഷ്യല്‍ മീഡിയയും ഫോണ്‍ബന്ധങ്ങളിലൂടെയുമൊക്കെ പ്രണയം സംഭവിക്കാറുണ്ട്. എന്നാല്‍ ഇന്ത്യോനേഷ്യയിലെ ഈ പ്രണയം കുറച്ച് പ്രത്യേകത നിറഞ്ഞതാണ്. ഈ പ്രണയിതാക്കളുടെ പ്രായം തന്നെയാണ് പ്രത്യേകത. ഇവിടെ 28കാരനും 82കാരിയും തമ്മിലാണ് പ്രണയിച്ചത്. എങ്കിലും പ്രായം പ്രശ്‌നമല്ലാതെ ഇരുവരും വിവാഹിതരായി. റോങ് നമ്പര്‍ ആയി വന്ന ഒരു ഫോണ്‍ കോളില്‍ തുടങ്ങിയ സൗഹൃദമാണ് 28 കാരന്‍ സോഫിയാന്‍ ലോഹോ ഡാന്‍ഡേലിനെയും 82 കാരി മാര്‍ത്ത പോട്ടുവിനെയും വിവാഹത്തിലെത്തിച്ചത്.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ്, ഇന്‍ഡോനേഷ്യയിലെ ഒരു കാര്‍ ഗാരേജില്‍ ജോലിക്കാരനായ ഡാന്‍ഡേലിന് ഒരു ഫോണ്‍കോള്‍ എത്തുന്നത്. ആളുമാറി വന്ന കോള്‍ ആയിരുന്നെങ്കിലും വ്യത്യസ്തമായ ആ പെണ്‍ശബ്ദത്തിനുടമയോട് ഡാന്‍ഡേലിനു താല്‍പര്യം തോന്നി. മാര്‍ത്ത തന്നെ പരിചയപ്പെടുത്തിയ രീതിയാണ് ഡാന്‍ഡേലിനെ ആകര്‍ഷിച്ചത്. തുടര്‍ന്ന് ഇരുവരും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചു. പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൈമാറി. ഒടുവില്‍ മാര്‍ത്തയില്ലാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ വന്നപ്പോള്‍ ഡാന്‍ഡേല്‍ തന്റെ പ്രണയം മാര്‍ത്തയോട് തുറന്നു പറഞ്ഞു. മാര്‍ത്തക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഏകദേശം ഒരു വര്‍ഷത്തെ ഫോണ്‍ ഇന്‍ പ്രണയത്തിനു ശേഷം ഡാന്‍ഡേല്‍ മാര്‍ത്തയെ കാണാന്‍ ഇന്‍ഡോനേഷ്യയിലെ മാര്‍ത്തയുടെ വീട്ടിലെത്തി. തുടര്‍ന്ന് വിവാഹിതരുമായി
Post Your Comments