തിരുവനന്തപുരം: ഹരിത കേരളം മിഷനെ സംബന്ധിച്ച് ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തക്കെതിരേ ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ. ഹരിത കേരള മിഷന്‍ ഓഫീസിനു വേണ്ടി സെക്രട്ടറിയേറ്റില്‍ സ്ഥലം അനുവദിച്ചു എന്ന തരത്തില്‍ മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത തികച്ചും വ്യാജവും തെറ്റിദ്ധാരണാജനകവുമാണെന്നു ടി.എന്‍ സീമ പ്രസ്താവനയില്‍ പറഞ്ഞു. ഹരിത കേരളം മിഷന്‍ ഓഫീസിനു സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരിക്കുന്നത് നന്തന്‍കോടുള്ള സ്വാരാജ് ഭവനിലെ അഞ്ചാം നിലയിലാണ്. വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ള മിഷന്‍ സ്റ്റാഫ് ഇവിടെ ഉള്ള ഓഫീസില്‍ കഴിഞ്ഞ രണ്ടു മാസമായി പ്രവര്‍ത്തിച്ചു വരികയാണ്. 2016 ഡിസംബര്‍ 9ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സ്വരാജ് ഭവനില്‍ ഹരിത കേരളം മിഷന് ഓഫീസ് അനുവദിച്ചിട്ടുള്ളത് ഹരിത കേരളം മിഷന്റെ ഔദ്യോഗിക വെബ് സൈറ്റിലും ഫേസ്ബുക്ക് പേജിലും ഓഫീസ് മേല്‍വിലാസം നല്‍കിയിട്ടുണ്ട് ഈ ഓഫീസില്‍ മിഷന് സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥര്‍ അടക്കം പങ്കടുത്ത നിരവധി യോഗങ്ങള്‍ കഴിഞ്ഞ രണ്ടു മാസമായി നടന്നു വരുകയാണ് പ്രഥമിക ഒരു അന്വേഷണം പോലും നടത്താതെ വ്യാജവാര്‍ത്ത സൃഷ്ടിച്ചു വ്യാപക പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കാന്‍ മലയാള മനോരമ തയ്യാറാകണമെന്നും സീമ ആവശ്യപ്പെട്ടു.
Post Your Comments