NewsIndia

മാധ്യമങ്ങള്‍ മതനിരപേക്ഷതയുടെ പക്ഷം പിടിക്കണം: പിണറായി

മാധ്യമങ്ങള്‍ മതനിരപേക്ഷതയുടെ പക്ഷം പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സെക്യുലറിസത്തെ അപകടത്തിലാക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ ഇത്തരം വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ തയ്യാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. മതാധിഷ്ടിത രാഷ്ട്രമാക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ഉണ്ടാകണം. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മതനിരപേക്ഷതയുടെ പക്ഷം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര്‍ മുഖ്യമന്ത്രിയെ തടയുമെന്ന പ്രചാരണങ്ങള്‍ക്കിടെ കനത്ത സുരക്ഷയിലാണ് പരിപാടി നടന്നത്.

മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരിപാടിയെ അതില്‍ നിന്നും പോലീസ് ഒഴിവാക്കിയിരുന്നു. പിണറായിയുടെ മംഗളൂരുവിലെ അടുത്ത പരിപാടി ഉച്ചയ്ക്ക് ശേഷമാണ്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയുടെ ഉദ്ഘാടനമാണ് അടുത്ത പരിപാടി. മംഗളൂരുവില്‍ കേരള മുഖ്യമന്ത്രിയെ തടയാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സംഘപരിവാര്‍ സംഘടനകള്‍ പിന്‍വാങ്ങിയിരുന്നു. മുഖ്യമന്ത്രിയെ തടയില്ലെന്ന് ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. പ്രതിഷേധം അറിയിക്കാനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ പ്രവര്‍ത്തകരുടെ വികാരം പിണറായി മനസിലാക്കട്ടെയെന്നും കേരളത്തില്‍ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം രാവിലെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button