മംഗളൂരു: തടയുമെന്ന സംഘപരിവാറിന്റെ ഭീഷണി തള്ളി മംഗലാപുരത്തെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരണം ഒരുക്കി. പഴുതടച്ച സുരക്ഷ ഒരുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നില്‍ നിന്നപ്പോള്‍ മംഗാലപുരത്തെ ചെങ്കടലാക്കിയ മതസൗഹാര്‍ദ്ദ റാലിയും നടന്നു. റാലി പൂര്‍ത്തിയായ ശേഷം വേദിയില്‍ പിണറായി വിജയന്‍ പ്രസംഗിക്കുകയാണ് ഇപ്പോള്‍. ആയിരക്കണക്കിന് പേര്‍ റാലിയില്‍ പങ്കെടുത്തു. നെഹ്‌റു മൈതാനത്താണ് പൊതുസമ്മേളനം സജ്ജീകരിച്ചിട്ടുള്ളത്.
മംഗലാപുരത്ത് മുഖമന്ത്രി പിണറായി വിജയനെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു സംഘപരിവാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഈ ഭീഷണി തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി മംഗലാപുരത്ത് എത്തിയത്. ഇന്നു രാവിലെ കന്നട ദിനപത്രമായ വാര്‍ത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പിണറായി നിര്‍വഹിച്ചു. പരിപാടി അലങ്കോലപ്പെടുത്താന്‍ സംഘപരിവാറുകാര്‍ വ്യാപക അക്രമവും അഴിച്ചുവിടുന്നുണ്ട്.
തൊക്കോട്ട് സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് തീയിട്ട അക്രമികള്‍ നഗരത്തിലെ പ്രചരണബോര്‍ഡുകളും കൊടികളും നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ.്ആര്‍.ടി.സി ബസ്സിനുനേരെ കല്ലേറുമുണ്ടായി. സംഘപരിവാറിന്റെ അക്രമങ്ങള്‍ക്കൊന്നും സി.പി.എമ്മിനെ പിറകോട്ട് നയിക്കാന്‍ കഴിയില്ലെന്ന് ജി വി ശ്രീറാം റെഡ്ഡി പറഞ്ഞു. പിണറായിയെ തടയുകയെന്ന ലക്ഷ്യത്തോടെ ബന്ദിന് അഹ്വാനം ചെയ്ത സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
Post Your Comments