Latest NewsNewsIndiaculture

ആറ് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ആര്‍എസ്എസിന്റെ രഥയാത്ര ഇന്ന് തുടങ്ങും

ഡൽഹി: രാമജന്മഭൂമി കേസില്‍ സുപ്രിംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യ മുതല്‍ തമിഴ്‍നാട്ടിലെ രാമേശ്വരം വരെ നീളുന്ന ആര്‍എസ്എസിന്‍റെ രഥയാത്ര ഇന്ന് തുടങ്ങും. നാല് സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര കടന്നുപോകുക.

ഇന്ന് ആരംഭിക്കുന്ന യാത്ര 39 ദിവസം പിന്നിട്ട് മാര്‍ച്ച് 23 ന് സമാപിക്കുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ ഏകദേശം 40 ഓളം പൊതുസമ്മേളനങ്ങളാണ് രഥയാത്രയുമായി അനുബന്ധിച്ച് നടക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ പ്രധാന ശക്തി കേന്ദ്രങ്ങളില്‍ രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ട് വരാനാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നാണ് രഥയാത്ര യുപിയില്‍ നിന്ന് തമിഴ്‍നാട്ടില്‍ എത്തിച്ചേരുക. യാത്ര സുഗമമായി നടത്താനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറ് സംസ്ഥാനങ്ങളുടെയും പൊലീസ് മേധാവികള്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു.

read more: ഉറങ്ങിയെണീക്കുമ്പോൾ ലോകത്തിലെ വിവിധ ശൈലിയിൽ ഇംഗ്ളീഷ് ഭാഷ സംസാരിക്കുന്നു :അപൂർവ്വ രോഗത്തിന്റെ കാരണം ഇങ്ങനെ

 

shortlink

Post Your Comments


Back to top button