India

യുവതിക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് ഒടുവില്‍ കുടുങ്ങി

ബംഗലൂരു : യുവതിക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് ഒടുവില്‍ കുടുങ്ങി. കര്‍ണാടകയിലെ ബംഗലൂരുവിലാണ് പ്രവീണ്‍ ടി എന്ന യുവാവിനെ അറസ്റ്റു ചെയ്തത്. യുവരി ഹെബ്ബല്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവീണിനെ പിടികൂടിയത്.

എന്‍ജിനീയറിംഗ് പഠനകാലത്ത് യുവതിയും പ്രവീണും സഹപാഠികളായിരുന്നു. 2014ല്‍ ഇരുവരും കൂടിക്കാഴ്ച നടത്തുകയും പ്രവീണ്‍ യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യത്യസ്ത ജാതിയില്‍ പെട്ടവരായിരുന്നതിനാല്‍ യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഇതോടെ യുവാവുമായുള്ള ബന്ധം യുവതി വിഛേദിച്ചു. പ്രവീണ്‍ തുടര്‍ച്ചയായി യുവതിയെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ ബന്ധം തുടരാന്‍ കഴിയില്ലെന്ന് യുവതിയും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യു.എസില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഫേസ്ബുക്കില്‍ ഇവരുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ കണ്ടതോടെ പ്രവീണിന് സമനില തെറ്റി. തുടര്‍ന്ന് നേഹ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ പ്രവീണ്‍ യുവതിയ്്ക്കും അവരുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന യുവാവിനും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ചു. പ്രവീണിനെ തുടക്കം മുതല്‍ സംശയമുണ്ടായിരുന്ന യുവതി പോലീസിനോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പോലീസിന്റ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം പ്രവീണ്‍ സമ്മതിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button