ഫ്ളോറിഡ: ബോക്സിങ് താരം മുഹമ്മദ് അലിയുടെ മകനെ ഫ്ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു. മുസ്ലിം പേരുള്ളതിനെ തുടർന്നാണ് തടഞ്ഞതെന്നാണ് മുഹമ്മദ് അലിയുടെ മകൻ ജൂനിയര്‍ അലിയോട് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മുഹമ്മദ് അലിയുടെ ആദ്യ ഭാര്യയായ ഖാലിലാ കമാച്ചോ അലിയോടൊപ്പം ജമൈക്കയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയപ്പോഴാണ് സംഭവം.
പിന്നീട് കമാച്ചോ അലി തന്റെ മുന്‍ ഭര്‍ത്താവിനോടൊത്തുള്ള ഫോട്ടോ കാണിച്ചതിന് ശേഷമാണ് അധികൃതര്‍ ജൂനിയര്‍ അലിയെ വിട്ടയക്കാന്‍ തയ്യാറായത്.താന്‍ മുസ്ലിമാണെന്ന് പറഞ്ഞപ്പോള്‍ എവിടയാണ് ജനിച്ചെതെന്നും മതത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചുക്കൊണ്ടിരുന്നുവെന്ന് ജൂനിയർ അലി പറഞ്ഞതായി യുഎസ്‌എ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.നാലു മണിക്കൂറോളം അധികൃതര്‍ തടഞ്ഞു വെച്ചതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ജൂനിയർ അലിയും കുടുംബവും.
Post Your Comments