ന്യൂഡല്‍ഹി: 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് ഇന്ത്യ ഒരുങ്ങുന്നു. ഇസ്രായേലുമായിയാണ് കരാരിനൊരുങ്ങുന്നത്. ഇടപാടിന് അനുമതി നൽകിയത് പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്.
കരസേനയ്ക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങാന്‍ തയാറെടുക്കുന്നത്. ഇന്ത്യയും ഇസ്രായേലും സംയുക്തമായാണ് മിസൈല്‍ വികസിപ്പിക്കുക. ഡ്രോണുകള്‍ക്കും ശത്രുവിമാനങ്ങള്‍ക്കും നേരെ പ്രയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മിസൈലുകളാണ് ഇന്ത്യ വാങ്ങുക. ഈ മിസൈലുകള്‍ക്ക് 70 കിലോ മീറ്റര്‍ ദൂര പരിധിയാനുള്ളത്. ഡി.ആര്‍.ഡി.ഒ യുടെ മിസൈല്‍ വിഭാഗം തലവന്‍ ജി. സതീഷ് റെഡ്ഡിക്കാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല. ഈ വര്‍ഷം പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന സമയത്ത് കരാര്‍ ഒപ്പിടുമെന്നാണ് സൂചനകള്‍.
Post Your Comments