കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മാതാപിതാക്കള്‍ ഇപ്പോഴും ജീവിക്കുന്നത് കൂലിപ്പണി ചെയ്ത്. മകന്‍ സുനില്‍കുമാറിനെ വര്‍ഷങ്ങള്‍ക്കുമുമ്പേ മനസ്സില്‍ തള്ളിക്കളഞ്ഞതാണെന്നു പിതാവ് പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സ്വദേശി സുരേന്ദ്രന്‍ പറഞ്ഞു. മകന്‍ ഇങ്ങനെ ആയതില്‍ ആയകാലത്ത് വിഷമമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതില്ല. ആറുമാസം മുമ്പാണ് അവസാനമായി വീട്ടില്‍ വന്നത്.
വീട്ടിലെത്തിയാല്‍ തന്നോട് മിണ്ടാറില്ല. രാത്രി വന്നു രാവിലെ പോകും. വീട്ടു ചെലവിന് പണം തരികയോ വീട്ടുകാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. സഹോദരിയുടെ വിവാഹത്തിനുപോലും സുനില്‍ എത്തിയിട്ടില്ല. വിവാഹം നടത്തിയത് മാതാവ് കൂലിപ്പണിയെടുത്തുണ്ടാക്കിയ പണം കൊണ്ടാണ്. തയ്യല്‍ക്കാരനായും ടാപ്പിങ് തൊഴിലാളിയായും ജോലിയെടുത്ത താന്‍ അസുഖം മൂലം ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതോടെയാണ് പള്‍സര്‍ സുനി എന്ന ഇരട്ടപ്പേര് വീണത്. തുടര്‍ന്നു തുടരെ തുടരെ കേസുകള്‍ ഉണ്ടായതോടെ താനോ വീട്ടുകാരോ ഇടപെടുന്നത് അവസാനിപ്പിച്ചു. അവന് അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും ജാമ്യത്തിലെടുക്കാനോ നിയമസഹായത്തിനോ താനോ ബന്ധുക്കളോ പോകില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments