പലവിധത്തിലുള്ള രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്ന ഒന്നാണ് കാരക്ക. ശരീരത്തിന് ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്ന ഘടകങ്ങള്‍ ഈന്തപ്പഴത്തിലുണ്ട്. എന്നാല്‍ ഈന്തപ്പഴം കാരയ്ക്കയായി മാറുമ്പോള്‍ അതിന്റെ ഫലം ഇരട്ടിയാവുകയാണ് ചെയ്യുന്നത്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഒരു ഗ്ലാസ്സ് പാലും കാരയ്ക്കയും ധാരാളം മതി.
ഗര്‍ഭിണികള്‍ക്ക് പോലും ഉത്തമമായ ഭക്ഷണമാണ് കാരക്ക. കാരക്ക പ്രസവസമയത്തോടനുബന്ധിച്ച് കഴിയ്ക്കുന്നത് പ്രസവം സുഗമമാവാന്‍ സഹായിക്കും. ഇരുമ്പിന്റെ കലവറയാണ് ഈന്തപ്പഴം. ഇത് കാരയ്ക്കയായി മാറുമ്പോള്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു. ഇതിലെ അയേണ്‍ രക്തത്തിലെ എച്ച് ബി ലെവല്‍ ഉയര്‍ത്തുന്നു. മാത്രമല്ല രക്തത്തിലേക്ക് ഓക്‌സിജനെ എത്തിയ്ക്കുകയും ചെയ്യുന്നു.
ഡയറിയയെ പ്രതിരോധിയ്ക്കാന്‍ വളരെ നല്ലതാണ് കാരയ്ക്ക. കാരയ്ക്കയും പാലും കഴിയ്ക്കു്‌നനത് ശരീരത്തിന് ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് കാരയ്ക്ക സഹായിക്കുന്നു. ഇത വയറിനുള്‍വശം ക്ലീനാക്കുകയും ശരീരത്തിന് ഉന്‍മേഷം നല്‍കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ വളരെ നല്ലതാണ് കാരയ്ക്ക. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിയ്ക്കുകയും ചെയ്യുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കാരയ്ക്ക. ഇത് നമ്മുടെ ദഹനത്തെ കൃത്യമാക്കുകയും ശരീരത്തിനാവശ്യമായ അമിനോ ആസിഡ് ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.
മസിലിന്റെ ആരോഗ്യവും ഉറപ്പും വര്‍ദ്ധിപ്പിക്കുന്നതിന് കാരയ്ക്ക സഹായിക്കുന്നു. പ്രത്യേകിച്ച് ഗര്‍ഭിണികളായ സ്ത്രീകള്‍ കാരയ്ക്ക കഴിയ്ക്കുന്നത് ഗര്‍ഭപാത്രത്തിന്റെ മസിലിന് ഉറപ്പ് നല്‍കുന്നു. തടിയില്ലെന്ന പരാതിയാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ബെസ്റ്റ് വഴിയാണ് കാരക്ക. ദിവസവും കാരക്ക കഴിയ്ക്കുന്നത് തടി വര്‍ദ്ധിപ്പിക്കും. ഇതില്‍ കലോറി കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ചര്‍മ്മ കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കാന്‍ കാരക്ക സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ ബി 5 ആണ് ഇതിന് സഹായിക്കുന്നത്.
കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും മുൻപിലാണ് കാരക്ക. അതുകൊണ്ട് തന്നെ നിങ്ങളുടെ ദിവസവുമുള്ള ഭക്ഷണക്രമത്തില്‍ കാരയ്ക്ക തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കാരക്ക. ഇതില്‍ സെലനിയം, മാംഗനീസ്, കോപ്പര്‍ എന്നിവയാണ് എല്ലുകളുടെ ആരോഗ്യത്തില്‍ സഹായിക്കുന്നത്.
Post Your Comments