മംഗളൂരു: അടിക്കു തിരിച്ചടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. നേരത്തെ ബി.ജെ.പിക്കു ആകെ അഞ്ചു ലക്ഷം വോട്ടേ കിട്ടിയിരുന്നുള്ളൂ. ഇപ്പോള്‍ അതു 30 ലക്ഷമായി. ഈ അഞ്ചു ലക്ഷം വോട്ടു കിട്ടിയ സമയത്തും, അതായത് രണ്ടു ശതമാനം വോട്ടു കിട്ടിയ സമയത്തും അടിക്കു തിരിച്ചടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ അടിക്കു പകരം തിരിച്ചടിക്കാറില്ല. കൊലയ്ക്കു പകരം കൊല ചെയ്യാറുമില്ല. എങ്കിലും സിപിഎമ്മുകാരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മംഗളൂരുവില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പിന്നീട്, ‘മംഗലാപുരത്ത് ഞാന്‍ നടത്തിയ പ്രസംഗം വെട്ടും തിരുത്തുമില്ലാതെ’ എന്ന തലക്കെട്ടില്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ :
Post Your Comments