IndiaNews

സ്വപ്നത്തിൽ പറഞ്ഞുവെന്ന് വിശദീകരണം- അമ്മയുടെ തലയറുത്ത് പൂജ നടത്തി

ദേവനാഗിരി:വീട്ടു വഴക്കിനെ തുടര്‍ന്ന് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 35കാരന്‍ അമ്മയെ വെട്ടിക്കൊന്ന ശേഷം തലയറുത്തെടുത്തു പൂജ നടത്തി. നാട്ടുകാർ സംശയം തോന്നി പോലീസിൽ അറിയിച്ചു. പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ തനിക്കു ദൈവത്തിന്റെ സ്വപ്ന ദർശനം ഉണ്ടായെന്നും അമ്മയുടെ തലയറുത്തു പൂജ ചെയ്‌താൽ പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരുമെന്നു ദൈവം പറഞ്ഞെന്നായിരുന്നു മകന്റെ വിശദീകരണം.

65കാരിയായ സാവിത്രമ്മ ആണ് മകന്റെ കൈകളാൽ ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയുടെ ഉത്തരവാദിത്വമില്ലായ്മ കാരണം കഴിഞ്ഞ പത്തുവര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് അമ്മയ്ക്കൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്. എന്നാൽ തന്റെ ഭാര്യ പിണങ്ങിപ്പോയത് ‘അമ്മ കാരണമാണെന്നാണ് ഇയാൾ കരുതുന്നത്. ഇതായിരുന്നു കൊലപാതകത്തിന്റെ കാരണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button