IndiaNews

പോളണ്ടിനെക്കുറിച്ച് ഒന്നല്ല, ഇനി ഒരുപാട് അക്ഷരം പറയാം – കാരണം ഇതാണ്

ന്യൂഡല്‍ഹി: പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത് എന്ന സിനിമാവാചകം മലയാളികളെ സംബന്ധിച്ച് ഏറെ പരിചിതമാണ്. എന്നാല്‍ മലയാളികള്‍ക്കുള്‍പ്പടെ പോളണ്ടിനെക്കുറിച്ചു ഒരു പാട് സംസാരിക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക മേഖലയിലെ സഹകരണത്തിനു പോളണ്ടുമായി കരാറുണ്ടാക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. സഹകരണ പദ്ധതി തയ്യാറാക്കാന്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത കര്‍മസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൃഷി, കീടനിയന്ത്രണ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ കൈമാറാനും കാര്‍ഷിക മേളകളിലും പ്രദര്‍ശനങ്ങളിലും സെമിനാറുകളിലും പരസ്പരം പങ്കെടുക്കാനുമാണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള കാര്‍ഷിക ഭക്ഷ്യോത്പന്ന വ്യാപാരവും പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button