സെയ്ന്റ് ലൂയിസ്: ഒരു നൂറ്റാണ്ടു പഴക്കമുള്ള ചേസെഡ് ഷെൽ എമെത്ത് സൊസൈറ്റിയുടെ ജൂത ശ്മശാനത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു മുസ്ലിം സംഘടന.ഇതിനോടകം 60 ലക്ഷം (91,000 ഡോളർ) രൂപയാണ് സംഘടന സമാഹരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.
അമേരിക്കൻ ജൂത സമൂഹത്തിനെതിരായ ആക്രമണങ്ങളെ ശക്തമായി അപലിച്ച സംഘടന അവരോടു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വെബ്സൈറ്റിലൂടെ അറിയിച്ചു.സ്നേഹപരമായ ഈ മാതൃകാ പ്രവർത്തനം നടത്തിയവരെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സ്ഥലത്തെത്തി അഭിനന്ദനം അറിയിച്ചു. ഇത് മറ്റു രാജ്യങ്ങൾക്കും നമ്മുടെ രാജ്യത്തുള്ളവർക്കും പ്രചോദനമാണെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments