ചപ്പ് ചവറുകള്‍ കളയാന്‍ മറന്നു പോയ മകന് അമ്മ നല്‍കിയത് വമ്പന്‍ പണി. പെന്‍സില്‍വാനിയയിലെ വെസ്റ്റ്മിനിസ്റ്റര്‍ കോളജ് വിദ്യാര്‍ത്ഥിയായ കൊണാര്‍ കോക്‌സ് (18) നാണ് അമ്മയുടെ വ്യത്യസ്തമായ ഗുണപാഠം ലഭിച്ചത്. പഠിക്കുന്ന കോളജിലേക്ക് ചവറുകളെല്ലാം ഒരു പെട്ടിയിലാക്കി പാഴ്‌സലയച്ചാണ് അമ്മ മകന്റെ ശുചിത്വത്തെ ബോധവാനാക്കിയത്.
കോക്‌സിനായി രണ്ട് പാര്‍സല്‍ പെട്ടികളാണ് കോളജിലേക്ക് വന്നത്. ഒരു പെട്ടിയില്‍ ഭക്ഷണമായിരുന്നു എന്നാല്‍ രണ്ടാമത്തെ പെട്ടി തുറന്നു നോക്കിയ കോക്‌സ് ആദ്യമൊന്ന് ഞെട്ടി, പിന്നെ സംശയിച്ചു അമ്മയ്ക്ക് പെട്ടി മാറിപ്പോയതായിരിക്കുമെന്ന്. വിവരം ധരിപ്പിക്കാന്‍ ഉടന്‍ തന്നെ അമ്മയെ വിളിച്ചപ്പോഴാണ് കോക്‌സ് ശരിക്കും ഞെട്ടിയത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാലിന്യപെട്ടി കളയാന്‍ മറന്നത് കൊണ്ട് പാര്‍സലായി മനഃപൂര്‍വം അയച്ചതാണെന്നായിരുന്നു അമ്മയുടെ മറുപടി. മാലിന്യപ്പെട്ടി കോക്‌സ് തന്നെയാണ് ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. അമ്മയുമായി പ്രത്യേക ബന്ധം പുലര്‍ത്തുന്ന കോക്‌സ് അമ്മയുടെ ഈ പ്രവര്‍ത്തിയെ പോസിറ്റീവായാണ് കണ്ടത്.
Post Your Comments