KeralaNews

കേരളത്തിലെ ലൈംഗിക കുറ്റവാളികള്‍ക്ക് ഗവര്‍ണറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ലൈംഗിക കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആവശ്യമായ നിയമപരിഷ്‌കാരം ഏര്‍പ്പെടുത്തും. അതേസമയം സംസ്ഥാനത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്ക് പ്രത്യേക വകുപ്പ് ഉടന്‍ രൂപീകരിക്കും. ഓരോ താലൂക്കിലും വനിതാ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button