ബലിയ (യുപി): നോട്ട് നിരോധനം നിലവില്‍ വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും ബാങ്കുകളില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതേതുടര്‍ന്നു 18 ലക്ഷം പേര്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് പുതിയൊരു ഏജന്‍സി രൂപീകരിക്കാന്‍ നീക്കമുണ്ടെന്ന് കേന്ദ്ര മന്ത്രി രാധാ മോഹന്‍സിങ് പറഞ്ഞു. 15 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ നിക്ഷേപിച്ചിട്ടുള്ളത്.
18 ലക്ഷം പേര്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചപ്പോള്‍ വരുമാനമായി കാണിച്ചത് 12 ലക്ഷം രൂപയാണ്. എന്നാല്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് 1.25 കോടി രൂപയും- മന്ത്രി പറഞ്ഞു. കള്ളപ്പണക്കാരെന്നു കാണുന്നവരെ, അവര്‍ ഏതു രാഷ്ട്രീയകക്ഷി നേതാക്കളായാല്‍ പോലും വെറുതെവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ചു ലക്ഷം രൂപയ്ക്കു മേലുള്ള നിക്ഷേപങ്ങളോടൊപ്പം മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള സംശയകരമായ നിക്ഷേപങ്ങളും പ്രാരംഭഘട്ടത്തില്‍ പരിശോധിക്കും.
Post Your Comments