തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉള്‍പ്പെടെയുളള ആചാരങ്ങൾ മുന്‍വര്‍ഷത്തേതുപോലെ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.വെടിക്കെട്ടുൾപ്പെടെ തുടരാനും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിരുന്നില്ല.കൊല്ലം പുട്ടിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെ തുടർന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ വര്‍ഷം വെടിക്കെട്ട് നിരോധിച്ചത്.
Post Your Comments