Kerala

പിഎസ്‌സി പരീക്ഷ ; പുതിയ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : ഭരണഭാഷയായ മലയാളം ബിരുദതലം വരെ യോഗ്യതയായുള്ള പരീക്ഷകളില്‍ ഒരു വിഷയമായി ഉള്‍പ്പെടുത്താന്‍ പിഎസ്സി തീരുമാനിച്ചു. മലയാളപ്പിറവി ദിനം മുതല്‍ നടക്കുന്ന പരീക്ഷകളിലാണു മലയാളം ഒരു വിഷയമായി ഉള്‍പ്പെടുത്തിയത്. പിഎസ്സിയുടെ സേവനങ്ങള്‍ വേഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കു ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ തന്നെ ഉദ്യോഗാര്‍ഥികള്‍ക്കു ചെയ്യാന്‍ കഴിയും.

നിലവിലെ ഔദ്യോഗിക വെബ്‌സൈറ്റ് മലയാളഭാഷയിലും ലഭ്യമാക്കുമെന്നും പിഎസ്സി ചെയര്‍മാന്‍ അഡ്വ: എം.കെ.സക്കീര്‍ അറിയിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയ്ക്കു മലയാളം ഭാഷയില്‍ നിന്ന് 10 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ മലയാളത്തിനു പകരം കന്നഡയിലോ തമിഴിലോ 10 ചോദ്യങ്ങള്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button