KeralaNews

അമിത് ഷാ കേരളത്തിലെ സംഘികളെ കാണാൻ ഇനി വീഡിയോ കോൺഫറൻസ് നടത്തേണ്ടി വരും – ഡി വൈ എഫ് ഐ നേതാവ് പി പി ദിവ്യ

 

തിരുവനന്തപുരം: ഭോപ്പാലിൽ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തിനു ശേഷം ഇപ്പോൾ മംഗലുരുവിലെ പരിപാടികളില്‍  പങ്കെടുക്കുന്നതിനെതിരെ വി എച് പിയും ബജ്‌രംഗ് ദളും ചേർന്ന് ഹർത്താൽ നടത്തുമെന്ന വാർത്തകളെ തുടർന്ന് പ്രതിഷേധവുമായി ഇടതു നേതാക്കൾ. ഡി വൈ എഫ് ഐ നേതാവ് പി പി ദിവ്യ ആണ് ഇത്തവണ പ്രതിഷേധം ശക്തമായ താക്കീതുമായി രേഖപ്പെടുത്തിയത്.

അവരുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ-
ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞു… ഇപ്പോൾ മംഗ്ളൂരിലും വിലക്ക്… ഈ പോക്കാണെങ്കിൽ അമിത് ഷായ്ക്ക് കേരളത്തിലെ സംഗിക്കളോട് ഇനി വീഡിയോ കോൺഫെറൻസ് മാത്രം നടത്തേണ്ടി വരും.

pp divya post

അമിത് ഷായെ കേരളത്തിൽ തടയുമെന്നുള്ള പരോക്ഷ താക്കീതായാണ് മറ്റു രാഷ്ട്രീയ അനുഭാവികൾ ഇതിനെ വിലയിരുത്തുന്നത്. മുൻപ് പി പി ദിവ്യ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയിൽ അവഹേളിച്ചത് വൻ വിവാദമായിരുന്നു. ദിവ്യയുടെ പോസ്റ്റിനു പിന്നാലെ ട്രോളന്മാർ പരിഹസിച്ച് ട്രോളുമായി ഇറങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button