India

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് അഞ്ചു കുട്ടികളെ തിളച്ച എണ്ണയില്‍ കൈ മുക്കിച്ചു

മൊബൈല്‍ ഫോണ്‍ മോഷണകുറ്റം ആരോപിച്ച് അഞ്ച് കുട്ടികളുടെ കൈ എണ്ണയില്‍ മുക്കിച്ചു. എട്ടിനും പതിനൊന്നിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് ക്രൂരമായ ശിക്ഷക്ക് വിധേയമാക്കിയത്. മധ്യപ്രദേശിലെ നര്‍സിംഗ്പാദ ഗ്രാമത്തിലാണ് സംഭവം. തന്റെ മകന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ചഗന്‍ലാല്‍ എന്നയാളാണ് അക്രമം നടത്തിയത്. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ കൈ പൊള്ളില്ലെന്ന് പറഞ്ഞാണ് കുട്ടികളുടെ കൈ എണ്ണയില്‍ മുക്കിച്ചത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ ക്രൂരതയ്ക്കിരയാക്കിയ ചഗന്‍ലാലിനെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

shortlink

Post Your Comments


Back to top button