
മുസഫര്‍നഗര്‍: കോളേജ് പ്രിന്‍സിപ്പല്‍ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിവരം. ജീവനക്കാരിയുടെ വീട്ടിലെത്തി പ്രിന്‍സിപ്പല്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു.
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം നടന്നത്. ശ്രീ ചൈത്രം കോളേജിലെ പ്രിന്‍സിപ്പലിനെതിരെയാണ് കേസ്. പ്രിന്‍സിപ്പലായ നരേഷ് പ്രതാപ് സിംഗാണ് പ്രതി. പ്രിന്‍സിപ്പലിനെതിരെ യുവതി വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.
ജീവനക്കാരിയുടെ വീട്ടിലെത്തിയ പ്രിന്‍സിപ്പല്‍ യുവതിയെ കറിപിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. യുവതി തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു.
Post Your Comments