റിലയന്‍സ് ജിയോ 10 കോടി വരിക്കാരെ സ്വന്തമാക്കി ഒരു വര്‍ഷത്തേക്കുള്ള അണ്‍ലിമിറ്റഡ് പ്ലാനുകളും പ്രഖ്യാപിച്ചതോടെ ടെലികോം മോഖലയില്‍ ശക്തമായ മത്സരം തുടരുകയാണ്. മുന്‍നിര കമ്പനികളെല്ലാം നിരക്കുകള്‍ കുറച്ച് വരിക്കാരെ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ജിയോയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ എയര്‍ടെല്‍ സര്‍പ്രൈസ് ഓഫറാണ് വരിക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കാണ് പുതിയ സര്‍പ്രൈസ് ഓഫര്‍ മെസേജ് അയച്ചിരിക്കുന്നത്. നൂറ് രൂപയ്ക്ക് 10 ജിബി അധിക 4ജി ഡേറ്റ നല്‍കുമെന്നാണ് ഓഫര്‍. നിലവില്‍ 500 രൂപ പ്ലാന്‍ ആക്ടിവേറ്റ് ചെയ്താല്‍ 3 ജിബി ഡേറ്റ ലഭിക്കും. ഇതൊടൊപ്പം 100 രൂപ ചേര്‍ത്ത് 600 രൂപ നല്കിയാല് 13 ജിബി ഡേറ്റ ലഭിക്കുമെന്നാണ് എയര്‍ടെല്‍ ഓഫര്‍ മെസേജില്‍ പറയുന്നത്.
303 രൂപയ്ക്ക് മാസം 30 ജിബി ഡേറ്റ നല്‍കുമെന്ന ജിയോയുടെ പ്രഖ്യാപനത്തിനുള്ള മറുപടിയാണ് എയര്‍ടെല്ലിന്റെ സര്‍പ്രൈസ് ഓഫര്‍ എന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഓഫര്‍ ജിയോയെ നേരിടാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇത്തരം സര്‍പ്രൈസ് ഓഫറുകള്‍ നേരത്തെ നല്‍കുന്നുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയാണ് 100 രൂപയ്ക്ക് 10 ജിബി ഡേറ്റയെന്നും എയര്‍ടെല്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments