ന്യൂഡൽഹി: കൈക്കൂലിക്കേസ് ഒതുക്കിത്തീർക്കുന്നതിനായി കൈക്കൂലി നൽകാൻ ശ്രമിച്ച ഐ എ എസ് ഓഫീസർ അറസ്റ്റിൽ. തനിക്കെതിരായ 45 ലക്ഷം രൂപയുടെ കൈക്കൂലി കേസ് ഒതുക്കുന്നതിനായി 1.5 കോടി രൂപയാണ് ഇയാൾ കൈക്കൂലി നൽകാൻ ശ്രമിച്ചത്. ഛത്തിസ്ഗഡിൽനിന്നുള്ള മുതിർന്ന ഐഎഎസ് ഓഫീസർ ബി.എൽ.അഗർവാളാണ് പിടിയിലായത്.പത്തു വര്ഷം മുൻപ് രജിസ്റ്റർ ചെയ്ത കേസ് സി ബി ഐയുടെ അന്വേഷണത്തിൽ ആയിരുന്നു.
കേസിനെ തുടർന്ന് ഇയാൾ സസ്പെൻഷനിൽ ആയെങ്കിലും നാല് മാസങ്ങൾക്കു ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കൈക്കൂലി വാങ്ങിയതായി പരാതി ലഭിച്ചതിനെ തുടർന്ന് 2008, 2010 വർഷങ്ങളിൽ ആദായനികുതി വകുപ്പ് ഇദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.ഹവാലാ ഇടപാടു വഴിയായിരുന്നു പണകൈമാറ്റമെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments