CricketNews

റെയിൽ പോര്‍ട്ടറുടെ മകന്‍ തങ്കരശ് നടരാജന്‍ ഐപിഎല്ലിലെ മൂന്നുകോടിയുടെ താരമായതിങ്ങനെ?

കടുത്ത ദാരിദ്ര്യത്തോടു പടവെട്ടിയാണ് പന്തെറിഞ്ഞു നടരാജന്‍ വളര്‍ന്നത്.ചിന്നപ്പംപട്ടി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടറായിരുന്നു നടരാജന്‍റെ പിതാവ്. അമ്മ വ‍ഴിയോരത്തു ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന ഒരു തട്ടുകട നടത്തിയിരുന്നു. ഇതിലൂടെയുള്ള വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗം. അഞ്ചു മക്കളില്‍ മൂത്തവനായിരുന്നു നടരാജന്‍. പഠനത്തോടൊപ്പം ക്രിക്കറ്റിനോടും ഏറെ ഇഷ്ടമുണ്ടായിരുന്ന കുട്ടി. വീടിനടുത്തുള്ള വളപ്പായിരുന്നു നടരാജന്‍റെയും കുട്ടുകാരുടെയും കളിക്കളം. ഇരുപതു വയസുവരെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടു പോലും നടരാജന്‍ കണ്ടിട്ടില്ല. അന്നേവരെ ടെന്നീസ് ബോളിലും റബര്‍ ബോളിലും മാത്രമാണ് കളിച്ചുവളര്‍ന്നത്.കളിയിലെ മികവ് കണ്ട് നാട്ടുകാരനായ എ ജയപ്രകാശാണ് ക്രിക്കറ്റിന്‍റെ ഉപമകളില്ലാത്ത വിശാലതയിലേക്കു നടരാജന് വ‍ഴിയൊരുക്കിയത്.തമി‍ഴ്നാട് മുന്‍ താരങ്ങളായ സുനില്‍ സുബ്രഹ്മണ്യനും ഡി വാസുവും എം വെങ്കട്ടരമണയും നടരാജന്‍റെ പന്തേറു രീതിയെ പരിഷ്കരിച്ചു. തമി‍ഴ്നാട് പ്രീമിയര്‍ ലീഗില്‍ ക‍ഴിഞ്ഞവര്‍ഷം ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനുവേണ്ടി നടത്തിയ പ്രകടനമാണ് നടരാജനെ രാജ്യത്തെ ക്രിക്കറ്റ് നിരീക്ഷകരുടെ ശ്രദ്ധയിലെത്തിച്ചത്.
ഇന്നുവരെ ഇന്ത്യയുടെ ക്രിക്കറ്റ് തലവാചകങ്ങളിലെവിടെയും എത്തിയിട്ടില്ലാത്ത നടരാജനെ ഇനി ലോകം ഉറ്റുനോക്കുമെന്നുറപ്പ്. പത്തുലക്ഷം രൂപയ്ക്കായിരുന്നു നടരാജന്‍റെ ലേലം ആരംഭിച്ചത്. അതു കുതിച്ചു കുതിച്ചു മുപ്പതിരട്ടിയിലെത്തി നില്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button