
കോഴിക്കോട്: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാമേഖലയില്‍ നിന്നുള്ളവരുടെ പങ്ക് സംബന്ധിച്ച് മന്ത്രി എ.കെ.ബാലന്‍. ദൈവം ഉള്‍പ്പെട്ട കേസാണെങ്കില്‍ ദൈവത്തിനെതിരെപോലും കേസെടുക്കുമെന്ന് സിനിമ, സാംസ്‌കാരിക മന്ത്രിയായ ബാലന്‍ വ്യക്തമാക്കി.
ചലചിത്രമേഖലയില്‍ പല മോശം പ്രവണതകളും നടക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പോലീസിന്റെ അന്വേഷണം ക്വട്ടേഷന്‍സംഘങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. സംഭവത്തിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരും. മാളത്തിലുള്ള എല്ലാവരേയും പുറത്തുചാടിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments