India

ആംബുലന്‍സ് സര്‍വ്വീസില്ല: സ്‌കൂട്ടറില്‍ മകളുടെ മൃതദേഹവുമായി പിതാവ്

കര്‍ണാടക: ആംബുലന്‍സ് അനുവദിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് സ്വന്തം മകളുടെ മൃതദേഹം ചുമന്ന് കൊണ്ട് നടന്നു പോയ യുവാവിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ട് അധികമൊന്നുമായില്ല. ഇതിനുപിന്നാലെ വീണ്ടും മൃതദേഹത്തോട് അനാദരവ് കാട്ടിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ മകളുടെ മൃതദേഹം 20 കിലോ മീറ്റര്‍ മോപ്പഡില്‍ കൊണ്ടുപോകുകയായിരുന്നു.

തുമകൂരു ആണ് സംഭവം നടന്നത്. രാജണ്ണയുടെ മകള്‍ 20 വയസ്സുകാരിയുടെ മൃതദേഹമാണ് വീട്ടില്‍ ഇങ്ങനെ കൊണ്ടുപോയത്. രത്‌നമ്മ എന്ന മകള്‍ പനി വന്ന് മരിക്കുകയായിരുന്നു. മറ്റൊരു വാഹനം വിളിക്കാന്‍ രാജണ്ണയുടെ കൈയ്യില്‍ പണമില്ലായിരുന്നു. തുടര്‍ന്ന് മറ്റൊരു ബന്ധുവിന്റെ സഹായത്തോടെ ശരീരം മോപ്പഡില്‍ ഇരുത്തി വീട്ടിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button