NewsIndia

കൗമാരക്കാരന് സംസ്കാരത്തിന് മുന്‍പ് പുനർജ്ജന്മം

കര്‍ണാടക: പേവിഷ ബാധയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ച പതിനാറുകാരന്‍ സംസ്കാരത്തിന് മുൻപ് വീണ്ടും ജീവിതത്തിലേക്ക്. കര്‍ണാടക ധര്‍വാട് മനഗണ്ഡിയിലെ കുമാര്‍ മറാഡി എന്ന കൗമാരക്കാരനു നാലു ദിവസങ്ങള്‍ക്ക് മുന്‍പ് നായയുടെ കടിയേറ്റിരുന്നു.തുടര്‍ന്ന് ശനിയാഴ്ച രാത്രി കുട്ടിയുടെ മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തുടർന്ന് ശവ സംസ്കാര ചടങ്ങുകൾക്കായി ശവമഞ്ചത്തില്‍ ചടങ്ങുകൾക്കിടയിലാണ് കുട്ടി എഴുന്നേൽക്കുന്നത്.ഉടന്‍ തന്നെ പതിനാറുകാരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button