India

ശൗചാലയമില്ലെങ്കില്‍ വിവാഹം നടക്കില്ല: വിചിത്ര നടപടിയുമായി പുരോഹിതര്‍

ഗുവാഹത്തി: ശൗചാലയത്തെ പറ്റിയുള്ള പരസ്യങ്ങള്‍ കണ്ട് നമ്മള്‍ ചിരിക്കാറില്ലേ. എന്നാല്‍, ഇത്തരം ആചാരങ്ങളും നടപടികളും ഇപ്പോഴും പലയിടങ്ങളിലും നടക്കുന്നുണ്ട്. ശൗചാലയമില്ലെങ്കില്‍ വിവാഹം പോലും നടക്കാത്ത അവസ്ഥയാണ്. ഹരിയാന പോലുള്ള സ്ഥലങ്ങളിലാണ് ഇത്തരം നടപടികള്‍.

ശൗചാലയമില്ലാത്ത വീടുകളില്‍ വിവാഹം നടത്തികൊടുക്കേണ്ടെന്നാണ് മുസ്ലീം പുരോഹിതന്മാരുടെ തീരുമാനം. ഹരിയാന മാത്രമല്ല പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഇതു തന്നെയാണ് നിര്‍ദ്ദേശം. എല്ലാ സംസ്ഥാനങ്ങളിലും ഈ നിബന്ധന കൊണ്ടുവരാണ് തീരുമാനമെന്നും ജമീയത്ത് ഉലമ ഐ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് എ മദനി അറിയിച്ചു.

ശൗചാലയമില്ലാത്ത വീടുകളില്‍ വിവാഹം ഉള്‍പ്പെടെ ഒരു ചടങ്ങുകളും നടത്തികൊടുക്കരുതെന്ന് എല്ലാ മതപുരോഹിതന്മാരും തീരുമാനിക്കണം. ശരീരം വൃത്തിയാണെങ്കില്‍ മാത്രമേ ആന്തരികമായ ശുചിത്വം നേടാനാകുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button