India

നടിക്കുനേരെയുള്ള അതിക്രമം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മേനക ഗാന്ധി

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മേനക ഗാന്ധി പറയുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കേരളത്തെ ഭരിക്കുന്നത് മാഫിയകളും ക്രമിനല്‍ സംഘങ്ങളുമാണെന്ന് മേനക അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിചാരിച്ചാല്‍ ഇവരെ നിയന്ത്രിക്കാന്‍ സാധിക്കില്ല. ഭരിക്കുന്നവര്‍ തന്നെ ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണ്.

സ്ത്രീകളും കുട്ടികളും അടങ്ങിയ ദുര്‍ബലര്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണമുണ്ടാവുന്നത് ഗൗരവകരമാണെന്നും മനേക ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button