മൈസൂരൂ: സര്‍ക്കാരുകള്‍ക്ക് അഴിമതി ഒഴിച്ചുകൂടാനാവാത്തതാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ വെങ്കിടേഷ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബെംഗളൂരു വികസന അതോറിറ്റിയുടെ മേധാവിയാണ് വെങ്കിടേഷ്. പെരിയപട്ന എംഎല്‍എയാണ് വിവാദ പ്രസ്താവന നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് വോട്ട് ചോദിച്ച് ജനങ്ങളെ സമീപിക്കുമ്ബോള്‍ അവര്‍ പണം ചോദിക്കും. ഞങ്ങള്‍ക്ക് എവിടെ നിന്നാണ് പണം. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പണിമുണ്ടാവില്ലെന്നും വെങ്കിടേഷ് പറഞ്ഞു.
ബെംഗളൂരുവില്‍ മേല്‍പ്പാലം നിര്‍മിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭരണകൂടം കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
Post Your Comments