അനില്‍ കുര്യാത്തി
എന്താണിങ്ങനെ …?
ജിഷ്ണു പ്രണോയ് ,കേരളത്തില്‍ ഇന്നത് വെറുമൊരു പേരല്ല ഇടിമുറികളില്‍ അധ്യാപനത്തിന്റെ പരുക്കന്‍ മുഷ്ട്ടികളേറ്റ് ചോരതുപ്പി പിടഞ്ഞു വീണ അക്ഷരത്തെറ്റിന്റെ മരണഗന്ധിയായ രോദനമാണ്…
കൊലക്കളങ്ങളാകുന്ന കലാലയങ്ങള്‍ , ബലിപ്പുരകളാകുന്ന കാമ്പസുകള്‍ ഇരുള് മുറികളില്‍ സ്വപ്നങ്ങള്‍ മരണം രുചിച്ചുറങ്ങുന്ന ചിത്തരോഗാശുപത്രികള്‍ പോലെ ഹോസ്റ്റലുകള്‍
ന്യൂമാന്‍ കോളേജ് ,..അതെ പേര് സൂചിപ്പിക്കും പോലെതന്നെ പുതിയ മനുഷ്യരുടെ കോളേജ് പുതിയ കോളേജും പുതിയ മനുഷ്യരും ചേര്‍ന്ന് പുതിയൊരു നെഹ്റുവിനെ സൃഷ്ട്ടിച്ചു ,വിദ്യഭ്യാസനയങ്ങളും സമ്പ്രദായങ്ങളും പൊളിച്ചെഴുതി ,കുട്ടി കുറുമ്പുകള്‍ക്ക് തടയിടാന്‍ അവര്‍ ഇരുള് മുറികള്‍ തീര്‍ത്തു അധ്യാപകരെ ആയുധമണിയിച്ചു …
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സാധാരണയായി കോളേജിലെ സീനിയേഴ്സിന്റെ നിഴലില്‍ ഒതുങ്ങാറാണ് പതിവ് ,എന്നാല്‍ ജിഷ്ണുവിന്റെ കാര്യത്തില്‍ വ്യത്യസ്ഥമായിരുന്നു കാര്യങ്ങള്‍ ഒന്നാം വര്‍ഷം മുതല്‍ അതായതു അധ്യായനത്തിന്റെ ആരംഭം മുതല്‍ സജീവമായ ഒരു വ്യക്തിത്വമായിരുന്നു ജിഷ്ണു എന്ന വിദ്യാര്‍ത്ഥി ,ഒരു ചെറിയ എതിര് ശബ്ദം പോലും അടിച്ചമര്‍ത്തിയിരുന്ന ന്യൂമാന്‍ കോളേജ് മാനേജുമെന്റ്റി നു ജിഷ്ണു തുടക്കം മുതല്‍ ഒരു തലവേദന ആയിരുന്നു കോളേജ് മാനേജുമെന്റ് പലതരത്തില്‍ ഭീഷണി പ്പെടുത്തി വായടക്കാന്‍ ശ്രമിച്ചെങ്കിലും ജിഷ്ണുവിന്റെ അചഞ്ചലമായ നിലപാടുകള്‍ അവനെ അവരുടെ കണ്ണിലെ കരടാക്കി മാറ്റി ,പ്രഥമ ഭീഷണികളായ അസ്സസ്മെന്റ് മാര്‍ക്ക് ,ഹാജര്‍ സ്റ്റേറ്റ്മെന്റ് ഇതൊന്നും ജിഷ്ണുവിനെ പിന്തിരിപ്പിക്കാന് പര്യാപ്തമായിരുന്നില്ല ,ഏറ്റവും അവസാനമായി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സര്‍വ്വകലാശാല പരീക്ഷ മാറ്റിവൈക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോപത്തിന് ജിഷ്ണു നേതൃത്വം നല്കിയതും കൂടിയായപ്പോള്‍ അവസാന ആയുധം പ്രയോഗിക്കാന്‍ മാനേജുമെന്റ് തത്വത്തില്‍ തീരുമാനിക്കുകയും തത്ഫലമായി ജിഷ്ണുവിനെ കെണിയില്‍ വീഴ്ത്താന്‍ കോപ്പിയടിച്ചു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു ക്രൂരമായി പീഡിപ്പിക്കുകയും ആത്മാഭിമാനം വൃണപ്പെട്ട ആ യുവാവ് ആത്മഹത്യ (കൊലപാതകം ? ) ചെയ്യുകയും ചെയ്യുന്നു
നിങ്ങള്‍ ഇടി മുറികള്‍ കണ്ടിട്ടുണ്ടോ ചിലപ്പോള്‍ കണ്ടിട്ടുണ്ടാകാം പക്ഷെ നവുയര്ത്തില്ല ,വിരല്‍ ചൂണ്ടില്ല മിണ്ടിയാല്‍ ,വിരല്‍ ചൂണ്ടിയാല്‍ നാലക്ഷരം നന്നായി പറഞ്ഞു തരേണ്ട നാവുകള്‍ നാണം കെട്ട തെറി പറയും വാത്സല്യ ശിഷ്യനെ അനുഗ്രഹിക്കേണ്ട കൈകളാല്‍ അവര്‍ കൂമ്പിടിച്ചു വാട്ടും ചിലപ്പോള്‍ കൊല്ലും –കെട്ടിതൂക്കും –കത്തിക്കും ആരെതിര്‍ക്കും ആരു ചോദിക്കും
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അതി ക്രൂരമായ ജിഷ്ണുവിന്റെ ഈ ആത്മഹത്യ ആസൂത്രിതമായ ചില നീക്കങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സംഘം ചേര്‍ന്നുള്ള മാനസ്സിക പീഡനത്തിന്റെയും മൃഗീയമായ ദേഹോപദ്രവത്തിന്റെയും ഫലമായി സംഭവിച്ചതാണെന്ന് കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമാണ്,.. ഇത്തരത്തില്‍ ഒരു കോപ്പിയടി വിവാദം ആസൂത്രിതമായി കെട്ടിച്ചമച്ചതാണ്എന്ന കാര്യത്തില്‍ തര്‍ക്കമില്ല ,സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വൈക്കണമെന്നവശ്യപ്പെട്ടു ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്റെ മുന്നണിയില്‍ ജിഷ്ണുവുമുണ്ടായിരുന്നു ,മാനേജുമെന്റിന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നവരെ കോപ്പിയടി പോലുള്ള ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചു പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് പതിവാണെന്ന് പൂര്‍വ വിദ്യാര്‍ത്ഥികളും സൂചിപ്പിക്കുന്നു അവരുടെ അനുഭവങ്ങള്‍ വിശദീകരിച്ചു അവര്‍ വസ്തുതകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു
ഒറ്റപ്പെട്ട പ്രക്ഷേഭങ്ങള്‍ ശക്തിയാര്‍ജ്ജിക്കുമെന്നും ജിഷ്ണുവിന്റെ മരണത്തില്‍ സംസ്ഥാനത്തൊട്ടാകെ ഉരുണ്ടുകൂടുന്ന അമര്‍ഷത്തിന്റെ പുകപടലങ്ങള്‍ ഒരു കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയാണെന്നും വളരെ വേഗം കൊലയാളികള്‍ തിരിച്ചറിയുന്നു
തിരക്കഥ മാറുന്നു
_________________
ഭരണപക്ഷത്തിലെ തന്നെ തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ വേരോട്ടമുള്ള ഒരു പ്രമുഖ പാര്‍ട്ടിയിലെ ചില നേതാക്കന്മാരും മുന്‍ മന്ത്രിയുടെ മകനെ രക്ഷിക്കാന്‍ പ്രതിപക്ഷത്തിലെ ചില നേതാക്കളും ഒത്തു ചേര്‍ന്ന് തലസ്ഥാന നഗരിയിലെ ഒരുന്നത വിദ്യാഭ്യാസ സ്ഥാപനം ലക്ഷ്യമാക്കിയൊരു ഗൂഡാലോചന ആസൂത്രം ചെയ്യുന്നു ലോ-അക്കാദമിയില്‍ നടന്നുവരുന്ന ഒരു ചെറിയ വിദ്യാര്‍ത്ഥി സമരത്തിലേക്ക് ഇക്കൂട്ടരുടെ ശ്രദ്ധപതിയുന്നത് യാദൃശ്ചികമായൊന്നുമല്ല ,ലക്ഷ്മി എന്ന തന്റെടിയായ സ്ത്രീയുടെ ധിക്കാരപരമായ സമീപനങ്ങളോടുള്ള പ്രതിക്ഷേധവുമല്ല,.. വിഷ്ണു എന്ന നിരപരാധിയായ യുവാവിന്റെ ചോരക്കറകള്‍ കഴുകികളയാനായില്ലെങ്കിലും താല്‍ക്കാലികമായി ശ്രദ്ധ തിരിച്ചുവിടാന്‍ ലക്ഷ്മി എന്ന കോളേജ് പ്രിന്‍സിപ്പാളിന്റെ പേരിനൊപ്പം സ്ഥാനം പിടിച്ചിട്ടുള്ള “നായര്‍“ ഉപകരിക്കുമെന്ന സമാനതകളില്ലാത്ത സാധ്യത തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് തിരക്കഥയൊരുക്കിയത് ..
തലസ്ഥാനം യുദ്ധഭൂമിയാകുന്നു
_____________________________
ഒന്ന് പൊടിതുടച്ചെടുത്താല് ഏറ്റവും മാരകമായ ആയുധം ജാതി കാര്‍ഡ് ആണെന്നറിയാത്ത ഒരു എല്‍ എല്‍ ബി ക്കാരനുമില്ലത്ത നാട്ടില്‍ വക്കീലുമാരെ വാര്‍ത്തെടുക്കുന്ന അക്കാദമിയിലും തുറുപ്പു ചീട്ടു തന്നെയിറക്കി കളി തുടങ്ങി “ലക്ഷ്മി നായര്‍ ജാതി പറഞ്ഞു അപമാനിച്ചത്രേ എന്ന് ? ആവോ !!! ആരെ ..ആര്‍ക്കറിയാം !!! ഈ ആക്ഷേപവും ചുമന്നു ആ പാവം വിദ്യാര്‍ത്ഥി ദിവസങ്ങളായി അലയുകയായിരുന്നത്രേ .തേടിപ്പിടിച്ചു ആ വേദനതിന്നുന്ന മനസ്സിനെ താമര ഹാരവും ചാര്‍ത്തി,. പിന്നെ സമരപരാക്രമങ്ങളുടെ വേലിയേറ്റമായിരുന്നു നിരഹാരമിരുന്നവരും നിരത്ത് കയ്യേറിയവരും പാവം ജിഷ്ണുവിനെ വിസ്മരിച്ചു ..ഏതു രാഷ്ട്രീയ കൊടുങ്കാറ്റുകളെയും കോപ്പയിലൊതുക്കിയിരുന്ന നാരായണന് നായര്‍ എന്നാ വന്മരം ആദ്യമായോന്നു ആടിയുലഞ്ഞു ,ഇടതുപക്ഷത്തിലെ വലതുപക്ഷമായ തന്റെ സ്വന്തം ആളുകള്‍ തന്നെ പിന്നിലും മുന്നിലും കുത്തിയപ്പോള്‍ കഥയറിയാതെ അച്ഛനും മകളും അനിവാര്യമായ വിധിക്ക് കീഴടങ്ങി ….ലോ കോളേജ് സമരം ഒത്തുതീര്‍പ്പാകുമ്പോള്‍ രാഷ്ട്രീയ ലാഭനഷ്ട്ടങ്ങളുടെ വിഹിതം പറ്റാതെ മാറിനിന്ന ആത്മാഭിമാനമുള്ള ഒരു വിദ്യാര്‍ഥി സമൂഹം വിഷ്ണു എന്നാ ഹതഭാഗ്യനായ സഹപാഠിയുടെ ദാരുണാന്ത്യത്തിനു പകരം വീട്ടാനായി അടിപതറാതെ മുന്നേറിയപ്പോള്‍ നിയമം പേനയുന്തുകയും …നീതി വിലങ്ങു പണിയുകയും ചെയ്തു എന്നത് സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ബഹിര്‍സ്പുരണങ്ങളായി തന്നെ കാലം വ്യാഖ്യാനിക്കും
ഭരണകൂടത്തിന്റെയും ….. കോടതിയുടെയും ശക്തമായ ഇടപെടലുകളെ തുടര്‍ന്നു പ്രതികള്‍ക്കെതിരായ ശക്തമായ കുറ്റപത്രം തയ്യാറായി വരുന്നു എന്നത് പ്രതീക്ഷനല്കുതന്നു എങ്കിലും ,സമൂഹത്തില്‍ ഏതു മേഖലയിലും ഉന്നതമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള പ്രതികള്‍ക്ക് ഈ കേസില്‍ നിന്നും ചിലപ്പോള്‍ നിഷ്പ്രയാസം ഊരിപോകനായേക്കാം ,അതുകൊണ്ട് തന്നെ പഴുതടച്ച അന്വേഷണവും ,ശക്തമായ ചാര്‍ജ് ഷീറ്റും ഈ കേസിന്റെ തുടര്‍ വിചാരണകള്‍ക്ക് അത്യന്ത്യാപേഷിതമാണെന്ന കാര്യം പ്രത്യേകം ഓര്മ്മി പ്പിക്കേണ്ട കാര്യമില്ല അതുകൊണ്ട് തന്നെ ബന്ധപ്പെട്ട അധികാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് പ്രത്യാശിക്കുന്നു. ഈ കുറ്റവാളികള്‍ മാതൃകാ പരമായി ശിക്ഷിക്കപ്പെടുക തന്നെ വേണം ഇല്ലെങ്കില്‍ ഇനിയുമനേകം ജിഷ്ണു പ്രണോയിമാര്‍ക്ക് കാമ്പസുകള്‍ ജന്മം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല
Post Your Comments